കോവിഡ്; വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ പിടി വീഴും ; കച്ച മുറുക്കി സൈബര്‍ പട്രോളിംഗ്

 | 
കോവിഡ്; വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ പിടി വീഴും ; കച്ച മുറുക്കി സൈബര്‍ പട്രോളിംഗ്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി. 
ആധികാരികവും ശാസ്​ത്രീയവുമല്ലാത്ത നിരവധി വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. തെറ്റായ സന്ദേശങ്ങൾ നിർമിക്കുന്നവരെയും പങ്കുവെക്കുന്നവരെയും കണ്ടെത്താൻ സൈബർ പട്രോളിങ്​ നടത്താൻ പൊലീസ്​ ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം എന്നിവക്ക്​ നിർദേശം നൽകി