വിള ഇന്‍ഷുറന്‍സ്: കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

 | 
farming

തിരുവനന്തപുരം: കര്‍ഷകര്‍ക്കുള്ള വിളനാശ ഇന്‍ഷുറന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം. സംസ്ഥാന പദ്ധതി പ്രകാരം 27 ഇനം വിളകള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്. www.aims.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പദ്ധതിയുടെ ഭാഗമാകേണ്ടത്.

വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നല്‍, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ചെറിയ പ്രീമിയം അടച്ചാല്‍ മതി. ഒരു ഏത്തവാഴയ്ക്ക് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 300 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം 100ഉം ചേര്‍ത്ത് 400 രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഈ സ്‌കീമിന് സമയപരിധിയില്ല.  ജൂലൈ 31 ആണ് ചേരേണ്ട അവസാന തീയതി.11500 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.