അച്ചടക്ക നടപടി ; സിപിഎം കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നടപടി സ്വീകരിച്ചത്.

 | 
Election

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിലപാടിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി സി.പി.ഐ.എം. സി.പി.ഐ.എം കുറ്റ്യാടി ലോക്കൽ കമ്മറ്റി പിരിച്ചു വിട്ടു.

ലോക്കൽ കമ്മറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി. ഏരിയാ കമ്മിറ്റിയിലും അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്. കുന്നുമ്മൽ ഏരിയ കമ്മിറ്റിയിലെ രണ്ട് പേരെ പുറത്താക്കി.

കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.എം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെ.പി ചന്ദ്രി, മറ്റൊരു അംഗം ടി.കെ മോഹൻദാസ് എന്നിവരെയാണ് ഒഴിവാക്കിയത്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നടപടി സ്വീകരിച്ചത്.

പരസ്യ പ്രതിഷേധ വിവാദത്തിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് കീഴ്ഘടകങ്ങളിലെ നേതാക്കൾക്കെതിരെയും നടപടി.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് നൽകിയതിന് പിന്നാലെയായിരുന്നു പ്രാദേശിക തലത്തിൽ പ്രതിഷേധം ഉയർന്നത്.

കെ.പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന് പാർട്ടി ആവശ്യം അം​ഗീകരിക്കുകയായിരുന്നു.