എറണാകുളത്ത് അതിരൂക്ഷ കോവിഡ് വ്യാപനം :തിയേറ്ററുകൾ മെ​യ് 2​വ​രെ അ​ട​ച്ചി​ടും , കടകൾ അഞ്ച് മണി വരെ മാത്രം

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും പാ​ഴ്സ​ല്‍ സ​ര്‍​വീ​സ് മാ​ത്ര​മാ​ക്കി. 
 | 
എറണാകുളത്ത് അതിരൂക്ഷ കോവിഡ് വ്യാപനം :തിയേറ്ററുകൾ മെ​യ് 2​വ​രെ അ​ട​ച്ചി​ടും , കടകൾ അഞ്ച് മണി വരെ മാത്രം

കൊവി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ എറണാകുളം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍‌ ഏ​ര്‍​പ്പെ​ടു​ത്തുന്നു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ആ​ക്കി ചു​രു​ക്കി. തീ​യേ​റ്റ​റു​ക​ളും മെ​യ് ര​ണ്ടു​വ​രെ അ​ട​ച്ചി​ടും.

സി​നി​മാ ചി​ത്രീ​ക​ര​ണ​വും നി​രോ​ധി​ച്ചു. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും പാ​ഴ്സ​ല്‍ സ​ര്‍​വീ​സ് മാ​ത്ര​മാ​ക്കി. രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു​വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം. ജി​ല്ല​യി​ല്‍ ഇ​ന്ന് 4468 പേ​ര്‍​ക്ക് ആ​ണ് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 30 പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍.

ജി​ല്ല​യി​ല്‍ വാ​ണി​ജ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്രം
*ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഒ​ന്‍​പ​തു​വ​രെ പാ​ഴ്സ​ല്‍ സ​ര്‍​വീ​സ് മാ​ത്രം. ബാ​റു​ക​ള്‍​ക്കും ക​ള്ളു​ഷാ​പ്പു​ക​ള്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​കം.
*വി​വാ​ഹ​ങ്ങ​ളും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളും കൊവി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
*വി​വാ​ഹ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി പ​ങ്കെ​ടു​ക്കാ​വു​ന്ന​ത് 30 പേ​ര്‍

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ 20 പേ​ര്‍
*കു​ടും​ബ​യോ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു​ത​ര​ത്തി​ലു​ള്ള ഒ​ത്തു​ചേ​ര​ലും അ​നു​വ​ദി​ക്കി​ല്ല
*പാ​ര്‍​ക്കു​ക​ള്‍, ക്ല​ബ്ബു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല
*ജിം​നേ​ഷ്യം, കാ​യി​ക വി​നോ​ദ​ങ്ങ​ള്‍, ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ എ​ന്നി​വ നി​രോ​ധി​ച്ചു
*തീ​യ​റ്റ​റു​ക​ള്‍ മെ​യ് ര​ണ്ടു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല. സി​നി​മാ ചി​ത്രീ​ക​ര​ണ​വും നി​രോ​ധി​ച്ചു
*എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ ഒ​ഴി​കെ മ​റ്റെ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചിട്ടുണ്ട്.