ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വിലക്ക്; വിവാഹങ്ങള്‍  നടത്താന്‍ അനുമതി

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
 | 
Guruvayoor

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്തജനങ്ങള്‍ക്ക് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

അതേസമയം, ഒരു ദിവസം 80 വിവാഹങ്ങള്‍ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തില്‍ 10 പേര്‍ക്ക് വീതം പങ്കെടുക്കാം. വാഹനപൂജ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനും ഇന്നലെ അനുമതി നൽകിയിരുന്നു.

15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക.ഓൺലൈൻ വിവാഹബുക്കിങ് ഇന്നുമുതൽ ആരംഭിക്കും. നഗരസഭയിൽ ടിആർപി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നേരത്തേ കൊവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.