തിരുവനന്തപുരം മെഡി. കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ല

കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോഴാണ് മാറിയെന്ന് തിരിച്ചറിഞ്ഞത്.
 | 
തിരുവനന്തപുരം മെഡി. കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ല

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി.
ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി സംസ്കരിക്കുന്നത്. മാറി നല്‍കിയ മൃതദേഹം സംസ്കരിച്ചെന്നും അന്വേഷണവിധേയമായി ഒരു ജീവനക്കാരനെ സസ്പെന്റ് ചെയ്തതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസും കേസെടുത്തു.

നെയ്യാറ്റിൻകര അംബേദ്കര്‍ കോളനിയിലെ പ്രസാദിൻ്റെ മൃതദേഹമാണ് മാറിപോയത്. ശനിയാഴ്ച ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രസാദ് മരിച്ചത്. കൊവിഡ് പരിശോധനയിൽ പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോഴാണ് മാറിയെന്ന് തിരിച്ചറിഞ്ഞത്. പ്രസാദെന്ന പേരിൽ രണ്ട് മൃതദേഹം മോർച്ചറിയിലുണ്ടായതാണ് പ്രശ്നമായത്. വെള്ളായണി സ്വദേശിയായ അറുപതുകാരൻ പ്രസാദിന്റെ കുടുംബം നാൽപ്പത്തിയേഴുകാരനായ പ്രസാദിന്റെ മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചു.