ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന മൂന്നു കപ്പലുകളില്‍ കോവിഡ് ബാധ

കപ്പലിലെ കോവിഡ് പോസിറ്റീവായ യാത്രക്കാരെ എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് കൊച്ചിയിലെ ആശുപത്രികളിലേക്ക് മാറ്റി
 | 
ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന മൂന്നു കപ്പലുകളില്‍ കോവിഡ് ബാധ

കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന മൂന്നു കപ്പലുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. കപ്പലുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി കൊച്ചി തീരത്ത് അടുപ്പിച്ചു. 65 ല്‍ അധികം ജീവനക്കാരെ കപ്പലിനുള്ളില്‍ ക്വാറന്റൈനിലാക്കി.

എം.വി ലഗൂണ്‍, എം.വി കവരത്തി, എം.വി മിനിക്കോയ് എന്നീ കപ്പലുകളാണ് തീരത്ത് അടുപ്പിച്ചത്. എന്നാല്‍ കപ്പലിലെ ക്വാറന്റൈന്‍ വാസം സുരക്ഷിതമല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കപ്പലിലെ കോവിഡ് പോസിറ്റീവായ യാത്രക്കാരെ എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് കൊച്ചിയിലെ ആശുപത്രികളിലേക്ക് മാറ്റി. കപ്പലിലെ ജീവനക്കാരെല്ലാം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ളവരാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്ത് മുഴുവന്‍ കോവിഡ് പടര്‍ന്നപ്പോഴും പിടിച്ചുനിന്ന പ്രദേശമാണ് ലക്ഷദ്വീപ്.