വയനാട്ടില്‍ 25കാരിയായ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

 | 
വയനാട്ടില്‍ 25കാരിയായ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.

ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

താല്‍ക്കാലികാടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.

രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.