കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം ; ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി; വിപണന കൗണ്ടറും അടച്ചു

 | 
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം ; ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി; വിപണന കൗണ്ടറും അടച്ചു

 കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിയന്ത്രണം കര്‍ശനമാക്കി. സെന്‍ട്രല്‍ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവര്‍ത്തം നിര്‍ത്തി. വിപണന കൗണ്ടറുകളും താല്കാലികമായി നിര്‍ത്തിയതായി സൂപ്രണ്ട് അറിയിച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 154 ആയി. ഇന്ന് 83 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.10 പേര്‍ ജയില്‍ ജീവനക്കാരാണ്. ഇന്നലെ അന്തേവാസികള്‍ ഉള്‍പ്പടെ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ഞൂറ് പേരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട്