ആശങ്ക ഉയർത്തി ജയിലുകളിലെ കോവിഡ് വ്യാപനം : വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ്

 | 
ആശങ്ക ഉയർത്തി ജയിലുകളിലെ കോവിഡ് വ്യാപനം : വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ്
14 അന്തേവാസികള്‍ക്കും ഒരു ഉദ്യോഗസ്ഥനുമാണ് രോഗം ബാധിച്ചത്.

തൃശൂര്‍: തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 14 അന്തേവാസികള്‍ക്കും ഒരു ഉദ്യോഗസ്ഥനുമാണ് രോഗം ബാധിച്ചത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റി.

അതേസമയം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രില്‍ 20 മുതല്‍ നാലു ദിവസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ആദ്യ ദിവസത്തെ ഫലം വന്നപ്പോള്‍ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.