കോണ്‍വെന്റില്‍ നിന്നിറങ്ങിയാൽ സംരക്ഷണം നൽകാമെന്ന് കോടതി; ഇറങ്ങില്ലെന്ന് ലൂസി കളപ്പുരക്കൽ

 | 
lucy
പോലീസ് സുരക്ഷ നൽകിയില്ലെങ്കിലും മഠത്തിൽ തന്നെ താമസിച്ച് നീതിക്കുവേണ്ടി പോരാടും എന്ന് ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. താൻ എവിടെ താമസിച്ചാലും സുരക്ഷ നൽകണം എന്ന് ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിനോട്‌ നിർദേശിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കൊച്ചി: ലൂസി കളപ്പുരയ്ക്കൽ കോണ്‍വെന്റില്‍ തുടരരുതെന്ന് ആവർത്തിച്ച് ഹൈക്കോടതി. കോണ്‍വെന്റില്‍ തുടർന്നാൽ പൊലിസ് സുരക്ഷനൽകാൻ സാധിക്കില്ല. പുറത്തെവിടെയെങ്കിലും താമസിച്ച് സിവിൽ കോടതിയെ സമീപിക്കാം.

കോണ്‍വെന്റിന് പുറത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കാം എന്നാൽ മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമ വിധി പറയാൻ മാറ്റിവച്ചു.

പോലീസ് സുരക്ഷ നൽകിയില്ലെങ്കിലും മഠത്തിൽ തന്നെ താമസിച്ച് നീതിക്കുവേണ്ടി പോരാടും എന്ന് ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. താൻ എവിടെ താമസിച്ചാലും സുരക്ഷ നൽകണം എന്ന് ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിനോട്‌ നിർദേശിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കോടതി പറഞ്ഞാല്‍ പോലും കോണ്‍വന്റില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറല്ലെന്നും അവർ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സന്യാസ സമൂഹത്തിന്റെ നിയമങ്ങൾ പതിവായി ലംഘിച്ച ലൂസി കളപ്പുരയെ നേരത്തെ സന്യാസ സഭയിൽ നിന്ന് എഫ് സി സി സന്യാസ സമൂഹം പുറത്താക്കിയിരുന്നു. അതിനെതിരെ അവർ നൽകിയ അപ്പീൽ വത്തിക്കാൻ നിരാകരിച്ചിരുന്നു. അവസാന നിമിഷം വക്കീൽ പിന്മാറിയതിനാൽ ലൂസിക്ക് സ്വയം വാദിക്കാൻ കോടതി അവസരമൊരുക്കിയിരുന്നു.