ടിവി കാണുന്നതിനെ ചൊല്ലി തര്‍ക്കം; തൊടുപുഴയില്‍ ആറാം ക്ലാസുകാരി തൂങ്ങിമരിച്ചു

 | 
hanged

തൊടുപുഴ: മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കുടുബാംഗങ്ങള്‍ പറഞ്ഞു.

ടി.വി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യയില്‍ കലാശിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.