തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല ; ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ ?

മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
 | 
vd
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യാപാരികള്‍ സ്വയം തീരുമാനമെടുത്ത് കടകള്‍ തുറക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലേക്ക് പോവുകയാണെങ്കില്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വെല്ലുവിളി കേരളത്തില്‍ വിലപ്പോകില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുകയാണോയെന്നും വി ഡി സതീശന്‍ ചോദിച്ചു.ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം പ്രതികണം അറിയിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ ?
ഇത് കേരളമാണ്... മറക്കണ്ട...