കുഴൽപ്പണകേസിലെ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല;1.12 കോടിയും സ്വര്‍ണവും പിടികൂടി,96 സാക്ഷികളുടെ മൊഴിയെടുത്തു;മുഖ്യമന്ത്രി

കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവെച്ച് വിഷയംചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.
 | 
pinarayi vijayan

കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ വ്യക്തമാക്കി.കൊടകരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കള്ളപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നാടിന്‍റെ ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കാനുള്ള നീക്കം നടന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ.ഡി കേരളാപോലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവെച്ച് വിഷയംചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.

കൊടകര കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം ന