തെളിവുകൾ ഉണ്ടെങ്കിൽ അത്പുറത്തു വിടട്ടെ ;ഹോട്ടലിൽ വച്ച് ഒരു പണ കൈമാറ്റവും നടന്നിട്ടില്ല; ആരോപണങ്ങൾ  നിഷേധിച്ച് സി കെ ജാനു

 | 
ck janu
കെ സുരേന്ദ്രനിൽ നിന്നും 40 ലക്ഷം രൂപ വാങ്ങിയെന്ന ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തെളിവുകൾ പുറത്ത് വിടണമെന്നും ജാനു പറഞ്ഞു.

ബിജെപിയിൽ ചേരുന്നതിന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നും പണം കൈപ്പറ്റിയെന്ന ജെആർപി നേതാക്കളുടെ ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് സി കെ ജാനു. 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ച പ്രസീതയെ അടക്കം വെല്ലുവിളിച്ച ജാനു തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും പറഞ്ഞു.

തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ഒരു പണ കൈമാറ്റവും നടന്നിട്ടില്ല. പ്രസീതയും അശോകനും കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തു വിടട്ടെ. തെളിവുകൾ ഉണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കാൻ പ്രസീത തയ്യാറാകണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ താനും തയ്യാറാണെന്നും സി കെ ജാനു കൂട്ടിച്ചേർത്തു.

കെ സുരേന്ദ്രനിൽ നിന്നും 40 ലക്ഷം രൂപ വാങ്ങിയെന്ന ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തെളിവുകൾ പുറത്ത് വിടണമെന്നും ജാനു പറഞ്ഞു.
തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്ന ആരോപണം ഉന്നയിച്ച ജെആർപി നേതാക്കൾക്ക് സികെ ജാനു വക്കീൽ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നുമാണ് ആവശ്യം.

ജെ ആർപി നേതാക്കളായ പ്രസീത പ്രകാശൻ എന്നിവർക്കാണ് ജാനു വക്കീൽ നോട്ടീസ് അയച്ചത്. അതിനിടെ ജെആർപിയുടെ പ്രത്യേക യോഗം ജാനു വിളിച്ചു ചേർത്തു. ഈ മാസം 11നാണ് യോഗം. ആരോപണങ്ങൾ 11ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യണമെന്നാണ് സികെ ജാനുവിന്റെ ആവശ്യം