ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മാറ്റി ; പുതുക്കിയ തിയതി പിന്നീട്

 | 
ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മാറ്റി ; പുതുക്കിയ തിയതി പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിര്‍ണ്ണയ ക്യാമ്ബുകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കോവിഡ് വ്യാപനത്തിനിടെയായിരുന്നു പ്ലസ് ടു പരിക്ഷകള്‍ നടന്നത്. തിയറി പരീക്ഷയടെ പേപ്പറുകളുടെ മൂല്യനിര്‍ണയം വേ​ഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മൂല്യനിര്‍ണയം മാറ്റിയത് പരീക്ഷാഫലവും നീളും. നേരത്തെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിയിരുന്നു.