കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം

 | 
Kochi metro

കൊച്ചി മെട്രോ സമയക്രമത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം വരുമെന്ന് റിപ്പോർട്ട്. രാവിലെ 7 മണി മുതല്‍ രാത്രി 9 വരെ മെട്രോ സര്‍വ്വീസ് നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല.

15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഞായറാഴ്ച (18.07.2021 ) യുപിഎസ്‌സി പരീക്ഷ കണക്കിലെടുത്ത് മെട്രോ രാവിലെ 7 മണിക്ക് സര്‍വീസ് ആരംഭിക്കും.

നിലവില്‍ തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ് സര്‍വീസ് നടത്തുന്നത്.

പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍. 10 മണിവരെ 15 മിനിറ്റ് ഇടവേളകളിലും 10 മണിക്ക് ശേഷം 30 മിനിറ്റ് ഇടവേളകളിലും സര്‍വീസുകള്‍ ലഭ്യമാകും.