നിർമാണ പ്രവർത്തികൾ അവതാളത്തിലാക്കി സിമന്റ് വില കുതിക്കുന്നു ; ചാക്കിന് ആദ്യമായി 500  കടന്നു 
 

പതിനൊന്ന് ലക്ഷം ടൺ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമൻറ് ഉപഭോഗം
 | 
cement
കമ്പി, മെറ്റൽ, എം സാൻഡ്‌ എന്നിവക്കും വില കൂടുന്നുണ്ട്‌

നിർമാണ പ്രവർത്തികൾ അവതാളത്തിലാക്കി സിമന്റ് വില കുതിക്കുന്നു.ചാക്കിന് 510 രൂപയായിട്ടാണ് ഇന്ന് മുതൽ വില വർധിക്കുന്നത്. സിമൻറിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. 480 രൂപയാണ് നിലവിൽ സിമൻറിൻറെ ശരാശരി വില. 

പതിനൊന്ന് ലക്ഷം ടൺ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമൻറ് ഉപഭോഗം. ഇതിൽ 97 ശതമാനവും സ്വകാര്യ കമ്പനികളാണ് വിതരണം ചെയ്യുന്നത്. മാർച്ചിൽ 360 രൂപ മുതൽ 390 രൂപ വരെയാണ്‌ വലിയുണ്ടായിരുന്നതെങ്കിൽ ഏപ്രിൽ അവസാനത്തോടെ വില 420 കടന്നു. വീണ്ടും സിമന്റ്‌ ഒരു ചാക്കിന്‌ 60 രൂപവരെ ഒരുമാസത്തിനുള്ളിൽ വർധിച്ചു. സിമന്റിന്‌ നിലവിൽ 470–- 480 നിരക്കാണ്‌ ഈടാക്കുന്നത്‌. ഇതു കൂടാതെ കയറ്റിറക്ക്‌ കൂലിയും ബാധ്യതയാവുന്നു.

ലോക്‌ഡൗണിന്റെ തുടക്കം മുതലേ സർക്കാർ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രവൃത്തികൾക്ക്‌ അനുമതി നൽകിയിരുന്നു. എന്നാൽ ഈ ആനുകൂല്യം പോലും നഷ്‌ടമാകുന്ന രീതിയിലാണ്‌ സിമന്റിന്റെയും അനുബന്ധ സാമഗ്രികളുടെയും വിലവർധന മേഖലയുടെ പ്രതീക്ഷ തകർക്കുന്നത്‌.കമ്പി, മെറ്റൽ, എം സാൻഡ്‌ എന്നിവക്കും വില കൂടുന്നുണ്ട്‌. ഒരടി മെറ്റലിന്‌ 37 ‌രൂപയുണ്ടായിരുന്നത്‌ 45ന്‌ മുകളിലെത്തി. കിലോയ്‌ക്ക്‌ 45 ഉം 50 ഉം രൂപയുണ്ടായിരുന്ന കമ്പിക്ക്‌ ഇപ്പോൾ 60 രൂപ വരെയായി.