സുഹൃത്തിൻറെ ബലാത്സംഗ പരാതി തുറന്നു പറഞ്ഞ  മയൂഖ ജോണിക്കെതിരെ കേസ്

​ ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നാണ് പരാതി.
 | 
MAYUKHA

ചാലക്കുടി: സുഹൃത്തിൻറെ ബലാത്സംഗ പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസ്​. ചാലക്കുടി കോടതിയാണ്​ മയൂഖക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്​. കോടതി നിർദേശപ്രകാരം ആളൂർ പൊലീസ്​ കേസെടുത്തു.അപകീർത്തികരമായ പരാമർശം നടത്തിയെന്ന്​ ആരോപിച്ചാണ്​ കേസ്​. 

ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാൽ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തിൽ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം.സി ജോസഫൈൻ ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും മയൂഖ ഉന്നയിച്ചിരുന്നു.

ആരോപണ വിധേയർക്കെതിരെയും രണ്ട്​ കേസുകൾ എടുത്തിട്ടുണ്ട്​. മൂന്ന്​ കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന്​ കൈമാറി​. 2016-ലാണ് മയൂഖയുടെ സുഹൃത്ത്​ ബലാത്സംഗത്തിനിരയായത്​​. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നാണ് പരാതി.