ക്യാപ്ഷൻ 2 .0  ; സത്യപ്രതിജ്ഞ ഈയാഴ്ച തന്നെ ..!  മന്ത്രി സഭയിലേക്ക് പുതു മുഖങ്ങൾ 

പുതുതായി പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, ആര്‍.ബിന്ദു എന്നിവര്‍ പുതുമുഖങ്ങളായി മന്ത്രിസഭയിലെത്തിയേക്കും
 | 
ക്യാപ്ഷൻ 2 .0 ; സത്യപ്രതിജ്ഞ ഈയാഴ്ച തന്നെ ..! മന്ത്രി സഭയിലേക്ക് പുതു മുഖങ്ങൾ

ചരിത്ര വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇടത് കേന്ദ്രങ്ങളില്‍ സജീവമായി. ഈയാഴ്ച തന്നെ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കത്ത്​ നല്‍കി. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം രാജ്​ഭവനില്‍ എത്തിയാണ്​ ഗവര്‍ണര്‍ മുമ്ബാകെ രാജിക്കത്ത്​ നല്‍കിയത്​. നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി ഇന്ന്​ അവസാനിക്കും​.

സത്യപ്രതിജ്​ഞയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എം സെക്രട്ടറിയേറ്റ്​ യോഗം ചേരും. കോവിഡിനെതി​രായ പ്രതിരോധകാര്യങ്ങളില്‍ നയപരമായ തീരുമാനമെടുക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാകും സത്യപ്രതിജ്​ഞ ചെയ്യുക.

കോവിഡ​ിന്‍റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തന്നെ അധികാരമേല്‍ക്കുമെന്നാണ്​ സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത്​ വൈകാതെ തന്നെ ഗവര്‍ണര്‍ക്ക്​ നല്‍കും.

ആദ്യം മുഖ്യമന്ത്രിയും ഏതാനും സീനിയര്‍ മന്ത്രിമാരും മാത്രം സത്യപ്രതിജ്ഞ ചെയ്യുമെന്നും പിന്നീട് മന്ത്രിസഭ വികസിപ്പിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇടതു മുന്നണി വൃത്തങ്ങള്‍ ഇതു നിഷേധിച്ചു. ഒരാഴ്ച ലഭിക്കുന്നതോടെ മുഴുവന്‍ മന്ത്രിമാരും ആദ്യ ഘട്ടത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളില്‍ എട്ടു പേര്‍ വിജയിച്ചിട്ടുണ്ട്. ഇവരില്‍ പലരും നിലവില്‍ മന്ത്രിസഭയിലുണ്ട്. എം.എം മണി, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ ആരോഗ്യ കാരണങ്ങളാല്‍ ഒഴിവാകാന്‍ സാധ്യതയുണ്ട്. പുതുതായി പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, ആര്‍.ബിന്ദു എന്നിവര്‍ പുതുമുഖങ്ങളായി മന്ത്രിസഭയിലെത്തിയേക്കും. ചെങ്ങന്നൂരില്‍ നിന്ന് വീണ്ടും വിജയിച്ച സജി ചെറിയാന്‍, ഉദുമയില്‍ നിന്നുള്ള സി.എച്ച് കുഞ്ഞമ്പു എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു