പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ അതിക്രമം ; ബോംബേറില്‍ ഒരാള്‍ക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പെട്രോളിങ് നടത്തുകയായിരുന്നു. ആക്രമത്തില്‍ പോലീസ് ജീപ്പ് തകര്‍ന്നു.
 | 
police

തിരുവനന്തപുരം: നെയ്യാര്‍ ഡാം പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ അതിക്രമം. പെട്രോളിങിനിറങ്ങിയ പൊലീസിനു നേരെ കഞ്ചാവ് മാഫിയ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബേറില്‍ സി.പി.ഒ ടിനോ ജോസഫിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പെട്രോളിങ് നടത്തുകയായിരുന്നു. ആക്രമത്തില്‍ പോലീസ് ജീപ്പ് തകര്‍ന്നു.

നാളുകളായി ഈ പ്രദേശത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഇതിനാല്‍ ഇവിടെ പോലീസ് പെട്രോളിങ് കര്‍ശനമായി നടത്തുന്നുണ്ട്. ആക്രമണത്തില്‍ സമീപ പ്രദേശത്തെ വീടുകളും ഭാഗീകമായി തകരാര്‍ സംഭവിച്ചു.

ആക്രമണം നടത്തിയതിനു ശേഷം പ്രതികള്‍ വനത്തിനുള്ളിലേക്ക് കടന്നു കളഞ്ഞു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.