ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന് പരാതി ;കാലിക്കറ്റ് സര്‍വകലാശാല  അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

സന്ദേശങ്ങള്‍ അയച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വൈസ് ചാന്‍സലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതി ഇന്‍റേണല്‍ കംപ്ലെയിന്‍റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്‍റെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഷന്‍ നല്‍കിയത്.
 | 
calicut university

മലപ്പുറം: വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാ​ഗം അധ്യാപകന്‍ ഹാരിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹാരിസിനെതിരെ സര്‍വകലാശാല രജിസ്ട്രാര്‍ പൊലീസില്‍ പരാതി നല്‍കി.

സന്ദേശങ്ങള്‍ അയച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വൈസ് ചാന്‍സലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതി ഇന്‍റേണല്‍ കംപ്ലെയിന്‍റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്‍റെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഷന്‍ നല്‍കിയത്.

ഹാരിസിനെതിരെ എട്ട് വിദ്യാര്‍ഥികള്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐപിസി 354, 354 ഡി വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനില്‍ നിന്നുണ്ടെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.