ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ  മന്ത്രിസഭായോഗം ഇന്ന് ; കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും 

കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍
 | 
kerala -karnataka border

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണത്തെക്കുറിച്ചും ഇളവുകള്‍ അനുവദിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭായോഗം ചേരും. നിലവിലെ കൊവിഡ് സ്ഥിതിയും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.

കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനിടയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളിലും നല്‍കാനിടയുണ്ട്.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ആശങ്ക അകന്നിട്ടില്ല. നിയന്ത്രണങ്ങള്‍ ഇളവുകളോടെ തുടരാനാണ് സാധ്യത.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പുതുതായി 19760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.