ബിനീഷ് ഇനിയും കാത്തിരിക്കണം;ജ്യാമാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

 | 
Bineesh

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജ്യാമാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു.അടുത്ത ബുധനാഴ്ചയാണ് ഇനി പരിഗണിക്കുക.ഇ.ഡിക്കു വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു കോവിഡ് ബാധിച്ച് ചികിത്സയിലാണ്.ഇതിനാലാണ് എട്ടാം തവണയും കേസ് മാറ്റി വച്ചത്.

അക്കൗണ്ടിലേക്ക് വന്ന അഞ്ചു കോടി രൂപയുടെ ഉറവിടം കാണിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.ബിനീഷിന്റെ അഭിഭാഷകൻ സമർപ്പിച്ച വിശദീകരണത്തിന്മേലുള്ള മറുവാദമായിരുന്നു നടക്കേണ്ടത്.കള്ളപ്പണക്കേസിൽ ബിനീഷ് അറസ്റ്റിലായിട്ട് 231 ദിവസങ്ങൾ കഴിഞ്ഞു.പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് ഇപ്പോൾ ഉള്ളത്