സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ

 ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ശനിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല
 | 
beverage

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ. ബക്രീദ് പ്രമാണിച്ച്‌ ഇന്നത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ശനിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല. തുടര്‍ന്നാണ് മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചത്.

ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്നായിരുന്നു ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്. ബക്രീദ് പ്രമാണിച്ച്‌ മൂന്നു ദിവസത്തേക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. ടിപിആര്‍ 15 ന് താഴെയുളള പ്രദേശങ്ങളില്‍ കട തുറക്കാം. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളിലും തിങ്കളാഴ്ച കട തുറക്കാനും അനുമതിയുണ്ട്. എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്ക് പുറമേ തുണിക്കട, ചെരിപ്പു കട, ഇലക്‌ട്രോണിക്സ് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി എട്ടു വരെ തുറക്കാനാണ് അനുമതി.