ട്രെയിനിൽ യുവതിയെ അക്രമിച്ച പ്രതി പിടിയിൽ

പല സ്ഥലങ്ങളിൽ ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ബന്ധുവിന്റെ വീട്ടിൽ എത്തിയത്.
 | 
ട്രെയിനിൽ യുവതിയെ അക്രമിച്ച പ്രതി പിടിയിൽ

പുനലൂർ ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടൻ പിടിയിൽ.യുവതിയെ ആക്രമിച്ച ആഭരണങ്ങൾ കവരുകയും മൊബൈൽഫോൺ തട്ടിയെടുക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് ഇയാൾ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധു വീട്ടിൽ നിന്ന് ഇയാൾ പിടിയിലാകുന്നത്.

പോലീസിനെ കണ്ട് ഇയാൾ ഓടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടു കയായിരുന്നു. പല സ്ഥലങ്ങളിൽ ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ബന്ധുവിന്റെ വീട്ടിൽ എത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ ശാരീരികമായി പരിക്കേൽപ്പിച്ച് ആഭരണവുമായി കടന്നുകളഞ്ഞത്.

ട്രെയിനിന്റെ ബോഗിയിൽ ഒറ്റയ്ക്കാ യിരുന്ന യുവതി ഇയാൾ നിന്ന് കൂടുതൽ അക്രമങ്ങൾ ഭയന്ന് ഓടുന്ന ട്രെയിനിൽ നിന്നും കാഞ്ഞിരമറ്റത്തിനു സമീപം ഓലിപ്പുറത്തുവെച്ച് എടുത്തു ചാടുകയായിരുന്നു.