മൂന്നാം അങ്കത്തിൽ തോൽവി ; അഴിക്കോട് വിവാദ നായകന് അടി പതറി 

ഷാജിക്കെതിരേ 5000ത്തിലേറെ വോട്ടുകള്‍ക്കാണ് സി.പി.ഐ.എമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് വിജയിച്ചത്.
 | 
മൂന്നാം അങ്കത്തിൽ തോൽവി ; അഴിക്കോട് വിവാദ നായകന് അടി പതറി

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ തോറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജി. തോല്‍വി ഉറപ്പിച്ചതോടെ അദ്ദേഹം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

മൂന്നാംതവണയും ജയം ലക്ഷ്യമിട്ടിറങ്ങിയ ഷാജിക്കെതിരേ 5000ത്തിലേറെ വോട്ടുകള്‍ക്കാണ് സി.പി.ഐ.എമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് വിജയിച്ചത്. തപാല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴും അഴീക്കോട് എല്‍.ഡി.എഫ് തന്നെയായിരുന്നു മുന്നില്‍.

ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുമെന്ന് എല്‍.ഡി.എഫ് ഉറപ്പിച്ച ഒരു മണ്ഡലം കൂടിയായിരുന്നു അഴിക്കോട്. കെ.എം ഷാജിക്കെതിരായി ഉയര്‍ന്ന് വന്ന വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് എല്‍.ഡി.എഫ് ഉറപ്പിച്ചിരുന്നു.