നിയമസഭാ കയ്യാങ്കളി: തടസ്സഹര്‍ജിയുമായി ചെന്നിത്തല സുപ്രീം കോടതിയില്‍

സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.
 | 
നിയമസഭാ കയ്യാങ്കളി: തടസ്സഹര്‍ജിയുമായി ചെന്നിത്തല സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദം കേള്‍ക്കാതെ കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുതെന്നാവശ്യപെട്ടാണ് രമേശ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയത്. കേസ് പിന്‍വലിക്കാന്‍ ഹൈകോടതി അനുമതി നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.

അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.