''മകനെതിരെയുള്ള അന്വേഷണം സുരേന്ദ്രന് കാലം കാത്തുവെച്ച പ്രതിഫലം'';പഴയ സംഭവം ഓര്‍മ്മപ്പെടുത്തി തിരുവഞ്ചൂരിന്റെ മകൻ
 

ഗുജറാത്തില്‍ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു
 | 
arjun
സംശയത്തിന്റെ നിഴലില്‍ നിറുത്തി ആഭ്യന്തര മന്ത്രി ആയിരുന്ന എന്റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തില്‍ ആക്കാന്‍ അദ്ദേഹത്തിന്റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു.

തിരുവനന്തപുരം: കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രന്റെ മകന്‍ കെഎസ് ഹരികൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. സുരേന്ദ്രന് കാലം കാത്തുവെച്ച പ്രതിഫലമാണിതെന്ന് അരുണ്‍ പറയുന്നു. മന്ത്രിയായിരിക്കെ തിരുവഞ്ചൂരിനെതിരെ ആരോപണങ്ങളുയര്‍ന്ന സമയത്ത് തന്റെ പേര് സുരേന്ദ്രന്‍ അനാവശ്യമായി വലിച്ചിഴച്ചത് ചൂണ്ടിക്കാട്ടിയാണ് അര്‍ജുന്റെ പ്രതികരണം.

‘2013 ല്‍ എന്റെ അച്ഛന്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഇദ്ദേഹം എനിക്ക് എതിരെ നട്ടാല്‍ കുരുക്കാത്ത കെട്ടുകഥകള്‍ മാധ്യമങ്ങളില്‍ അഴിച്ചുവിട്ടത് കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഗുജറാത്തില്‍ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എങ്കിലും എന്നെ സംശയത്തിന്റെ നിഴലില്‍ നിറുത്തി ആഭ്യന്തര മന്ത്രി ആയിരുന്ന എന്റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തില്‍ ആക്കാന്‍ അദ്ദേഹത്തിന്റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു. അന്ന് അത് എത്ര പേരെ മാനസികമായി തളര്‍ത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാന്‍ വഴിയില്ല’, അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

alsoread തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കി ; കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി 

‘കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികള്‍. അദ്ദേഹത്തിന്റെ മകന്‍ ഒരു പക്ഷെ നിരപരാധി ആയേക്കാം, അറിയില്ല. അങ്ങനെ ആണെങ്കില്‍ അയാള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം എനിക്ക് മനസിലാകും, അത് ശ്രീ സുരേന്ദ്രനും മനസിലാകുന്നുണ്ടാകും’, അര്‍ജുന്‍ പറഞ്ഞു

അരുണ്‍ രാധാകൃഷന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ള കഥകള്‍ മെനഞ്ഞുണ്ടാക്കി സമൂഹ മധ്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നിറുത്തി അപമാനിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ആളാണ് ബിജെപി നേതാവ് ശ്രീ കെ സുരേന്ദ്രന്‍. ഇപ്രകാരം ചെയ്യുമ്പോള്‍ അവര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന മാനസീക സമ്മര്‍ദ്ദങ്ങളെ കുറിച്ച് ആരും ആലോചിക്കാറുണ്ടാകില്ല.

‘നിത്യവും ചെയ്യുന്ന കര്‍മ്മ ഗുണഫലം
കര്‍ത്താവൊഴിഞ്ഞു താന്‍ അന്യന്‍ ഭുജിക്കുമോ
താന്താന്‍ നിരന്തരം ചെയുന്ന കര്‍മ്മങ്ങള്‍
താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ’ – എന്ന രാമായണത്തിലെ വരികള്‍ ആണ് ശ്രീ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് .

2013 – ല്‍ എന്റെ അച്ഛന്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഇദ്ദേഹം എനിക്ക് എതിരെ നട്ടാല്‍ കുരുക്കാത്ത കെട്ടു കഥകള്‍ മാധ്യമങ്ങളില്‍ അഴിച്ചു വിട്ടത് കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഗുജറാത്തില്‍ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എങ്കിലും എന്നെ സംശയത്തിന്റെ നിഴലില്‍ നിറുത്തി ആഭ്യന്തര മന്ത്രി ആയിരുന്ന എന്റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തില്‍ ആക്കാന്‍ അദ്ദേഹത്തിന്റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു. അന്ന് അത് എത്ര പേരെ മാനസീകമായി തളര്‍ത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാന്‍ വഴിയില്ല .

കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികള്‍. അദ്ദേഹത്തിന്റെ മകന്‍ ഒരു പക്ഷെ നിരപരാധി ആയേക്കാം, അറിയില്ല ! അങ്ങനെ ആണെങ്കില്‍ അയാള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം എനിക്ക് മനസിലാകും, അത് ശ്രീ സുരേന്ദ്രനും മനസിലാകുന്നുണ്ടാകും!

ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങള്‍ക്കായി വായില്‍ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാന്‍ ശ്രീ സുരേന്ദ്രന് സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

alsoread കുഴൽപ്പണകേസിലെ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല;1.12 കോടിയും സ്വര്‍ണവും പിടികൂടി,96 സാക്ഷികളുടെ മൊഴിയെടുത്തു;മുഖ്യമന്ത്രി

കൊടകര കുഴല്‍പ്പണ കേസുമായി സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹരികൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കേസിലെ പരാതിക്കാരന്‍ ധര്‍മ്മരാജനും സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെഎസും തെരഞ്ഞെടുപ്പ് കാലത്ത് കോന്നിയില്‍വെച്ച് കൂടുക്കാഴ്ച നടത്തിയെന്നും ഇരുവരും നിരവധിത്തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. ധര്‍മ്മരാജന്‍ വലിയ കുഴല്‍പ്പണ ഇടപാടിലെ കണ്ണിയാണെന്നൃന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധര്‍മരാജനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിശോധിച്ചുവരികയാണ് പൊലീസ്. ഈ അന്വേഷണത്തിലാണ് ഹരികൃഷ്ണന്റെ ഫോണില്‍നിന്ന് നിരവധി തവണ ധര്‍മരാജനെ ബന്ധപ്പെട്ടതായി കണ്ടെത്തിയത്.