മദ്യം ഇനി വീട്ടു പടിക്കലെത്തും: ഹോം ഡെലിവറിക്ക് തുടക്കം കുറിക്കാനൊരുങ്ങി ബെവ്‌കോ

 | 
മദ്യം ഇനി വീട്ടു പടിക്കലെത്തും: ഹോം ഡെലിവറിക്ക് തുടക്കം കുറിക്കാനൊരുങ്ങി ബെവ്‌കോ
ഹോം ഡെലിവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുമുണ്ടാകും

അവശ്യ സാധനങ്ങളെപ്പോലെ മദ്യവും ഇനി വീട്ടു പടിക്കലെത്തും. കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് ബെവ്‌കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും.

ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറിയേക്കും. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ പരിശോധിച്ചത്.

ബെവ്‌കോ തന്നെ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകും.ആദ്യഘട്ടത്തില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ആയിരിക്കും ഡെലിവറി ചെയ്യുക. ഹോം ഡെലിവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുമുണ്ടാകും. എത്ര രൂപ ഈടാക്കണം എന്ന കാര്യം ഇതിന്റെ ചിലവവുകൂടി കണക്കിലെടുത്ത് തീരുമാനിക്കും.