ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നു ..ആദിത്യനെതിരെ പൊലീസില്‍ പരാതി നല്‍കി അമ്ബിളി ദേവി

 | 
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നു ..ആദിത്യനെതിരെ പൊലീസില്‍ പരാതി നല്‍കി അമ്ബിളി ദേവി

കൊല്ലം: നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ നടി അമ്ബിളിദേവി പോലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. സൈബർ സെല്ലിലും കരുണാഗപ്പള്ളി എസിപിയിലും പരാതി നൽകി.

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്ന് അമ്ബിളിദേവി പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച നിലയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞരമ്ബ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. അമ്ബിളി ദേവിയുടെയും ആദിത്യൻ ജയന്റേയും കുടുംബപ്രശ്‌നങ്ങൾ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കഴിഞ്ഞ ഒരാഴ്‌ചയിലധികമായി സജീവമാണ്.


നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തർക്കങ്ങളും സമീപ ദിവസങ്ങളിൾ ഏറെ ചർച്ചയും വിവാദവുമായിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായുള്ള ആദിത്യൻ ജയന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾക്ക് പിന്നാലെയായിരുന്നു ആദിത്യന്റെ ആത്മഹത്യാ ശ്രമം.