ഹൈക്കോടതി വിധി 'മ്ലേച്ഛം '  കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടി

ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജിയിലാണ്‌ ഉത്തരവ്.
 | 
ഹൈക്കോടതി വിധി 'മ്ലേച്ഛം ' കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടി

കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ്‌ ജനറലിന്റെ അനുമതി. ഷുഹൈബ്‌ വധക്കേസില്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ്‌ കോടതിയലക്ഷ്യത്തിന്‌ കാരണം. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജിയിലാണ്‌ ഉത്തരവ്.

ഹൈക്കോടതി വിധി 'മ്ലേച്ഛം' എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.