വോട്ടെണ്ണലിന് ഒരു ദിവസം മുന്നേ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം അ‍യ്യപ്പന്‍റേതാക്കി ചാണ്ടി ഉമ്മൻ

 | 
വോട്ടെണ്ണലിന് ഒരു ദിവസം മുന്നേ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം അ‍യ്യപ്പന്‍റേതാക്കി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം അയ്യപ്പന്‍റേതാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ.

വോട്ടെണ്ണലിന്‍റെ തലേ ദിവസമാണ് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു.

ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ക്ഷേത്രമാണ്. കേരളത്തിൽ തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവെ ഫലം വരുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്‍റെ എഫ്ബി പ്രൊഫൈല്‍ ചിത്രം മാറ്റിയത്