പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു

അ​യ​ൽ​വാ​സി​യാ​യ ഒൻപതു വ​യ​സു​കാ​രി വെ​ള്ള​ത്തി​ൽ വീ​ണ​തി​നെ തു​ട​ർ​ന്നു ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​മൃ​ത മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു
 | 
പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു

മ​ട്ട​ന്നൂ​ർ: മ​ണ്ണൂ​ർ നാ​യി​ക്കാ​ലി പു​ഴ​യി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു. പാ​ളാ​ട് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തെ അ​മൃ​താ​ല​യ​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ൻ-​ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​മൃ​ത ബാ​ല​കൃ​ഷ്ണ (25) നാ​ണ് മ​രി​ച്ച​ത്. അ​മൃ​ത ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച കു​ട്ടി​യെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ക​ര​യ്ക്കു​ ക​യ​റ്റി. പു​ല​ർ​ച്ചെ ഏ​ഴി​ന് നാ​യി​ക്കാ​ലി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള പു​ഴ​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​സ്ത്രം അ​ല​ക്കാ​നാ​യി അ​യ​ൽ​വാ​സി​ക​ൾ​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു അ​മൃ​ത.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​സി​യാ​യ ഒൻപതു വ​യ​സു​കാ​രി വെ​ള്ള​ത്തി​ൽ വീ​ണ​തി​നെ തു​ട​ർ​ന്നു ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​മൃ​ത മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പു​ഴ​യി​ൽ ചാ​ടി വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷ​പ്പെ​ടു​ത്തി ചാ​ലോ​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ച്ചു. സ​ഹോ​ദ​രി: അ​ന​ഘ. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.