ഗുരുവായൂര്‍ ക്ഷേത്രത്തില്‍  600 പേര്‍ക്ക് ദര്‍ശനത്തിന് അവസരം

 | 
Guruvayoor

ത്യശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനത്തിന് അനുമതി. ഓൺലൈൻ ബുക്കിംഗ് വഴി മാത്രമായിരിക്കും പ്രവേശനം. ദിനംപ്രതി 600 പേർക്കാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 

ഗുരുവായൂർ നഗരസഭയിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെ എത്തിയ സാഹചര്യത്തിലാണ് തീരുമാനം. ടിപിആർ വർദ്ധിച്ചതിനെ തുടർന്ന് പ്രവേശനത്തിന് അനുമതിയില്ലായിരുന്നു.

അതേസമയം, വിവാഹങ്ങൾ നടത്താൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താനായിരുന്നു അനുമതി. ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് വീതം പങ്കെടുക്കാം. വാഹനപൂജ നടത്താനും അനുമതി നൽകിയിട്ടുണ്ട്.