ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് 2 ലക്ഷം  ലാപ്‌ടോപുകൾ

 | 
First bell

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ലാപ്‌ടോപ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടു ലക്ഷം ലാപ്‌ടോപ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മാറുന്ന വിദ്യാഭ്യാസരീതിയെ നേരിടാന്‍ നയം മാറ്റും. ഡിജിറ്റല്‍ സാങ്കേതികസംവിധാനങ്ങളെ ഏകോപിച്ച്‌ തൊഴില്‍ ലഭ്യമാക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് 2000 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റ്. നാലുശതമാനം പലിശനിരക്കില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണ് വായ്പ നല്‍കുക.