18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച ഇമ്രാൻ വേദനകളില്ലാത്ത ലോകത്തേക്ക്  യാത്രയായി
 

 | 
imran
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. രാത്രി 11.30ഓടെയായിരുന്നു മരണം.  3 മാസമായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇമ്രാൻറെ ചികിത്സക്ക് പണം സ്വരൂപ്പിച്ചു കൊണ്ടിരിക്കെയാണ് മരണമടഞ്ഞത്. 18 കോടി വേണ്ട ചികിത്സക്ക് ചൊവ്വാഴ്ച രാത്രി വരെ 16.5 കൊടിയോളം രൂപ സമാഹരിച്ചിരുന്നു.