കാസര്‍കോട് എട്ടു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ;നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

 | 
കാസര്‍കോട് എട്ടു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ;നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കാസര്‍ഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കാസര്‍ഗോഡ് നിരോധനാജ്ഞ. ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്ഞ.

കഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 6 വരെയാണ് നിരോധനാജ്ഞ. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്. ചൊവ്വാഴ്ച നാല് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്.ഇന്നലെ 1063 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ പതിനായിരത്തോളം ആളുകളാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.