ഇറാനും റഷ്യയും തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്ന് യു.എസ്

 | 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇറാനും റഷ്യയും ഇടപെടാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യു.എസ്. വോട്ടര്‍മാരുടെ ചില വിവരങ്ങള്‍ ഇറാനും റഷ്യയും കൈക്കലാക്കിയിട്ടുണ്ടെന്നും, അതുപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു.

ട്രംപിന്റെ രണ്ടാം തെരഞ്ഞെടുപ്പ് മത്സരത്തെ അലങ്കോലപ്പെടുത്താന്‍ ഇറാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നാണ് റാറ്റ്ക്ലിഫ്  ആരോപിക്കുന്നത്. അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഓരോ അമേരിക്കക്കാരനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ ട്രംപ് അധികാരത്തില്‍ എത്തിയത് റഷ്യന്‍ പിന്തുണയോടെയാണെന്ന ആരോപണം ഇനിയും കെട്ടടങ്ങിയിട്ടില്ല. ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥി ബൈഡനേക്കാള്‍ ഇപ്പോഴും തങ്ങള്‍ക്ക് താല്പര്യം ട്രംപിനോടാണെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.