നിങ്ങൾക്ക്​ ഇനി നാലുദിവസം കൂടി ; യോഗി ആദിത്യനാഥിന്​ വധഭീഷണി

വാട്​സ്​ആപ്​ എമർജന്‍സി നമ്പറായി 112 ലാണ്​ യു.പി പൊലീസിന്​ ഭീഷണിസന്ദേശമെത്തിയത്
 | 
നിങ്ങൾക്ക്​ ഇനി നാലുദിവസം കൂടി ; യോഗി ആദിത്യനാഥിന്​ വധഭീഷണി

ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി. വാട്​സ്​ആപ്​ എമർജന്‍സി നമ്പറായി 112 ലാണ്​ യു.പി പൊലീസിന്​ ഭീഷണിസന്ദേശമെത്തിയത്. നാലു ദിവസം മാത്രമാണ്​  മുഖ്യമന്ത്രിയ്ക്ക് ശേഷിക്കുന്നതെന്നായിരുന്നു അജ്ഞാതന്‍റെ ഭീഷണി. സംഭവത്തിൽ പൊലീസ്​ എഫ്. ഐ.ആര്‍ രജിസ്റ്റർ ചെയ്​തു. പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.  ഏപ്രിൽ 29ന്​ വൈകീട്ടാണ്​ പൊലീസിന്​ ഭീഷണി സന്ദേശം ലഭിച്ചത്​.

ആദ്യമായല്ല യോഗിക്ക്​ വധഭീഷണി സന്ദേശം ലഭിക്കുന്നത്​. കഴിഞ്ഞവർഷം സെപ്​റ്റംബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ തുടർച്ചയായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

നവംബറിൽ 15കാരൻ യു.പി ​പൊലീസിന്​ സന്ദേശം അയക്കുകയായിരുന്നു. 112 എന്ന ഹെൽപ്പ്​ലൈൻ നമ്പറിലാണ്​ സന്ദേശം ലഭിച്ചത്​. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച്​ നടത്തിയ ​അന്വേഷണത്തിൽ കൗമാരക്കാരനെ കണ്ടെത്തുകയും അറസ്റ്റ്​ ചെയ്​ത്​ ജുവൈനൽ ഹോമിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

2017 മുതൽ വി.വി.ഐ.പി ഇസഡ്​ പ്ലസ്​ സുരക്ഷയിലാണ്​ യോഗി ആദിത്യനാഥ്​. യോഗിക്കൊപ്പം 25 മുതൽ 28 വരെ കമാൻഡോ അംഗങ്ങളുണ്ടാകും.