യോഗാഭ്യാസം പാളി ; തലയിടിച്ച് വീണ് മുന്‍ കേന്ദ്രമന്ത്രി ഗുരുതരാവസ്ഥയില്‍ 

വൃക്ക തകരാര്‍ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തന്നെ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 | 
minister

ബംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍ യോഗ ചെയ്യുന്നതിനിടയില്‍ തലയിടിച്ച് വീണ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍. വീഴ്ചയില്‍ ഉണ്ടായ ആഘാതത്തില്‍ രക്തം കട്ടപിടിച്ച് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

അതേസമയം അദ്ദേഹം വീണ സമയത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് തലയില്‍ സാരമായി പരിക്കേറ്റ് രക്തം കട്ട കട്ടപിടിച്ച് അദ്ദേഹം അബോധാവസ്ഥയിലായത് . വൃക്ക തകരാര്‍ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തന്നെ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.