സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം

വാക്‌സിന്‍ വിലയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് അദാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്
 | 
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷാ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.വാക്‌സിന്‍ വിലയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് അദാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്. സിആര്‍പിഎഫിനായിരിക്കും അദാറിന്റെ സുരക്ഷാ ചുമതല നല്‍കുക.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്റെ നിരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് 150 രൂപ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ, ആശുപത്രികള്‍ക്ക് 600 രൂപ എന്നിങ്ങനെയുള്ള നിരക്കുകളാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് വിലയില്‍ ഇളവ് വരുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഓക്സ്ഫോഡ്ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

ഭാരത് ബയോടെക്ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിഡോസ് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് നല്‍കുക. ഇതിനിടെ വാക്സിന്റെ വില വ്യത്യാസം ചൂണ്ടാക്കാട്ടി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്കുനേരെ രാജ്യത്തെമ്പാടുനിന്നും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു