വ്യാപക എതിർപ്പ് ഒടുവിൽ  കാന്‍വാര്‍ യാത്ര റദ്ദാക്കി യുപി 

ഗംഗാജലം ശേഖരിക്കാനായി ഹരിദ്വാര്‍ ഉള്‍പ്പടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിശ്വാസികള്‍ നടത്തുന്ന യാത്രയാണ് കാന്‍വാര്‍ യാത്ര
 | 
kanwar

ദില്ലി: കേന്ദ്രവും സുപ്രീംകോടതിയും എതിര്‍ത്തതിനു പിന്നാലെ കാന്‍വാര്‍ യാത്ര റദ്ദാക്കി യുപി സര്‍ക്കാര്‍. കൊവിഡ് ഭീഷണിക്കിടെ കാന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കാന്‍വാര്‍ യാത്ര റദ്ദാക്കിയില്ലെങ്കില്‍ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സര്‍ക്കാര്‍ തീരുമാനം.

കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമര്‍ശനം.ഗംഗാജലം ശേഖരിക്കാനായി ഹരിദ്വാര്‍ ഉള്‍പ്പടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിശ്വാസികള്‍ നടത്തുന്ന യാത്രയാണ് കാന്‍വാര്‍ യാത്ര .