കേന്ദ്ര സര്‍വകലാശാല പൊതു പ്രവേശന പരീക്ഷകള്‍ ഈ വര്‍ഷം ഉണ്ടാകില്ലെന്ന് യുജിസി

 | 
exam
ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള 2021-22 വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷകള്‍ ഈ വര്‍ഷം ഉണ്ടാകില്ലെന്ന് യുജിസി. യുജിസി-പ്ലസ് ടു പരീക്ഷയിലെ മാര്‍ക്കുകള്‍ പരി​ഗണിച്ചായിരിക്കും ഇക്കുറി പ്രവേശനം നല്‍കുക.

2022-2023ല്‍ പൊതു പ്രവേശന പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കമ്മീഷന്‍ പറഞ്ഞു.
ഒക്​ടോബര്‍ ഒന്നിന്​ 2021-22 അധ്യയന വര്‍ഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാര്‍​​​ഗനിര്‍ദേശങ്ങളില്‍ അറിയിച്ചിട്ടുള്ളത്. 

2020-21 വര്‍ഷത്തെ അവസാന സെമസ്റ്റര്‍/ വാര്‍ഷിക പരീക്ഷകള്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിര്‍ബന്ധമായും നടത്തണമെന്നും കഴിഞ്ഞ ദിവസം കമ്മിഷന്‍ വ്യക്തമാക്കി.