സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം; ചീഫ് ജസ്റ്റിസിന് എംപിമാരുടെ കത്ത്
 

 | 
സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം; ചീഫ് ജസ്റ്റിസിന് എംപിമാരുടെ കത്ത്
കടുത്ത പ്രമേഹ രോഗിയായ സിദ്ധീഖിന്റെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. 

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പട്ട് 11 യു.ഡി.എഫ് എം.പിമാര്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി രമണയ്ക്ക് കത്തയച്ചു.

ഇതേ ആവശ്യം ഉന്നയിച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ചീഫ്ജസ്റ്റിസിന് കത്ത് നല്‍കി.

കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പന്‍ നിലവില്‍ മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജയിലില്‍ കുഴഞ്ഞുവീണ സിദ്ധീഖിന്റെ താടിയെല്ലിന് പരുക്കേറ്റിരുന്നു. കടുത്ത പ്രമേഹ രോഗിയായ സിദ്ധീഖിന്റെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. 
 

അതേ സമയം  സംഭവത്തിൽ മുഖ്യമന്ത്രി  ഇടപെടണമെന്നും കാപ്പൻറെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹഥ്റാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ വകുപ്പ് ചുമത്തപെട്ടതോടെ ആറുമാസമായി അദ്ദേഹം ജയിലിലാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മെയ് ഒന്നിന് കേസ് കോടതി പരിഗണിക്കും.