പീഡന കേസിൽ വെറുതെ വിട്ട വിധി ;  ഗോവ സര്‍ക്കാരുടെ അപ്പീലിൽ  തരുണ്‍ തേജ്‌പാലിന്  ഹൈക്കോടതിയുടെ നോട്ടീസ്
 

ജൂണ്‍ 24ന് അപ്പീല്‍ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
 | 
Tharun
ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നാണ് തരുണ്‍ തേജ്‌പാലിനെതിരായ കേസ്

തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്‌പാലിന് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നോട്ടീസ്. പീഡനക്കേസില്‍ തരുണ്‍ തേജ്‌പാലിനെ വെറുതെ വിട്ട വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി.

സെഷൻസ് കോടതിയുടെ വിധി ബലാൽസംഘത്തിന് ഇരയായവർക്കുള്ള മാനുവൽ പോലെയാണെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാദം കേള്‍ക്കാന്‍ പ്രഥമദൃഷ്‌ട്യാ കാരണങ്ങളുണ്ടെന്ന് ജസ്‌റ്റിസ് എസ്‌സി ഗുപ്‌തെ നിരീക്ഷിച്ചു. ഗോവയിലെ വിചാരണക്കോടതിയില്‍ നിന്ന് കേസ് രേഖകള്‍ വിളിച്ചുവരുത്താനും തീരുമാനിച്ചു. ജൂണ്‍ 24ന് അപ്പീല്‍ വീണ്ടും ഹൈക്കോടതി പരിഗണിക്കും.

2013 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നാണ് തരുണ്‍ തേജ്‌പാലിനെതിരായ കേസ്. ഗോവ മപുസയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തരുണ്‍ തേജ്‌പാലിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് ഗോവൻ സർക്കാർ മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ചത്.