ടി സീരീസ് മേധാവിക്കെതിരെ പീഡന കേസ് ;

. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്
 | 
tseries

മുംബൈ: . സംഗീത നിര്‍മ്മാണ കമ്പനിയായ ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനായ ഭൂഷണ്‍ കുമാറിനെതിരെ പീഡന പരാതി. സംഭവത്തില്‍ ഭൂഷണെതിരെ മുംബൈ അന്ധേരി പൊലീസ് കേസെടുത്തു. നടിയും മോഡലുമായ 30 വയസ്സുകാരിയാണ് പരാതിക്കാരി.

ടി സീരീസിന്റെ ഭാവി പദ്ധതികളില്‍ തനിക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2017 മുതല്‍ ഭൂഷണിനെ അറിയാം. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

1983-ലാണ് ഗുല്‍ഷന്‍ കുമാര്‍ ടീ സീരീസ് സ്ഥാപിച്ചത്. 1997-ല്‍ മുംബൈയില്‍ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. ‘ക്യാസറ്റ് കിങ്’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.