മോഡിയെ കൊന്ന് ജയിലില്‍ പോകുമെന്ന് ഭീഷണി; 22 കാരന്‍ അറസ്റ്റിൽ

 | 
arrest

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 22കാരനായ സല്‍മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കൊല്ലുമെന്ന് ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഡല്‍ഹിയിലെ ഖജുരി ഖാസ് പ്രദേശത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താന്‍ ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് സല്‍മാന്‍ ജാമ്യത്തിലിറങ്ങിയതെന്നും ജയിലില്‍ മടങ്ങിപ്പോകുന്നതിനായാണ് പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.