ജീവനക്കാരുടെ ശമ്ബളത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും, ഡി എ വര്‍ദ്ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

 | 
Cash

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ( ഡി എ) വര്‍ദ്ധിപ്പിച്ചു. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് വര്‍ദ്ധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഡി എ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്ബളത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും. എന്നാല്‍ 2020 ജനുവരി ഒന്നു മുതലുള്ള ഡി എ കുടിശിക എന്നുമുതല്‍ നല്‍കുമെന്ന് കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാരിനുണ്ടാകുന്ന അധികബാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ, ഡി ആര്‍ വര്‍ദ്ധന കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്.

മൂന്നുഗഡു ഡി എ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതല്‍ 2020 ജൂണ്‍ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതല്‍ 2020 ഡിസംബര്‍ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നുമുതല്‍ 2021 ജൂണ്‍ 30 വരെയുള്ള നാലുശതമാനവുമാണ് ഡി എ നല്‍കാനുളളത്.