രാജ്യത്ത് വാക്‌സിനുകളില്ല; പക്ഷേ മന്ത്രിമാരുടെ എണ്ണം മാത്രം കൂടുന്നു; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

 | 
rahul gandhi against modi

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ ദൗര്‍ലഭ്യതയില്‍ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. കേന്ദ്രമന്ത്രിസഭാ പുനസംഘടന നടന്നതിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മന്ത്രിമാരുടെ മാത്രമേ എണ്ണം കൂടുന്നുള്ളൂവെന്നും വാക്‌സിനുകളുടെ എണ്ണം കൂടുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡിസംബര്‍ ആകുമ്പോഴേക്കും പ്രതിദിനം 80 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കേണ്ടിവരുമെന്നും ഇതിനൊക്കെ വാകിസിന്‍ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു.